റോഡരികിൽ തണൽ മരങ്ങൾ നട്ട് കുമരകം കൃഷി വിജ്ഞാന കേന്ദ്രം ലാേക പരിസ്ഥിതി ദിനം ആചരിച്ചു.

Spread the love

 

 

കുമരകം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

video
play-sharp-fill

കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജയലക്ഷ്മി. ജി യുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ജീവനക്കാരും കേന്ദ്രത്തിലും ചുറ്റുപാടും നൂറോളം വിവിധ ഇന ഫലവൃക്ഷങ്ങൾ നട്ടു.

കുമരകത്തെ യുവജന സംഘടനകളോടൊപ്പം കൃഷി വിജ്ഞാന കേന്ദ്രത്തിനു സമീപം റോഡിനു ഇരുവശവും തണൽ മരങ്ങൾ നട്ടു. പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു തണൽ വൃക്ഷം നട്ട് ഉത്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകർക്കായി പ്രത്യേക ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ്., സേവ്യർസ് കോളേജ്, കൊതവറ എന്നീ കലാലയങ്ങളുമായി ചേർന്ന്

വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയമായ “ഭൂമി പുനരുദ്ധാരണം, മരുഭൂകരണം തടയൽ, വരൾച്ച പ്രതിരോധം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെടികൾ നടുകയും ചെയ്തു.

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു തൊഴിൽ ഉറപ്പു പദ്ധതിയിലെ അംഗങ്ങൾക്കു ഫലവൃക്ഷതൈകളും വിതരണം ചെയ്തു.