
സ്വന്തം ലേഖകൻ
കോട്ടയം: സാമൂഹ്യ പ്രതിബദ്ധതയുടെ സന്ദേശവുമായി കെ.പി.എസ്.ടി.എ കോട്ടയം വിദ്യാഭ്യാസ ജില്ല. കെ പി എസ് ടി എ കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അദ്ധ്യാപക കൂട്ടായ്മ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ വാഹനം പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന് കൈമാറി.
കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി ജോൺസൺ സി ജോസഫ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മനു വാഹനം കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group