play-sharp-fill
കോട്ടയം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ഞായറാഴ്ചയും: വാക്‌സിനേഷൻ നടക്കുന്നത് 40 വയസുമുതൽ 44 വയസു വരെയുള്ളവർക്കായി; ഞായറാഴ്ച 17 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

കോട്ടയം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ഞായറാഴ്ചയും: വാക്‌സിനേഷൻ നടക്കുന്നത് 40 വയസുമുതൽ 44 വയസു വരെയുള്ളവർക്കായി; ഞായറാഴ്ച 17 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 40 മുതൽ 44 വരെ പ്രായമുള്ളവർക്ക് ജൂൺ 6 ആറ് ഞായറാഴ്ച 17 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിൻറെ ഒന്നാം ഡോസ് നൽകും. ജൂൺ അഞ്ചിന് വൈകുന്നേരം ഏഴു മുതൽ ബുക്കിംഗ് നടത്താം

www.cowin.gov.in പോർട്ടലിൽ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവർക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

3. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ

4. ചങ്ങനാശേരി ജനറൽ ആശുപത്രി

5. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

6. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

7. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം

8. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

11. പാലാ ജനറൽ ആശുപത്രി

12. പള്ളിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

13. പാമ്പാടി താലൂക്ക് ആശുപത്രി

14. പൈക സാമൂഹികാരോഗ്യ കേന്ദ്രം

15. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

16. വൈക്കം താലൂക്ക് ആശുപത്രി

17. വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം