play-sharp-fill
കെപിസിസി സെക്രട്ടറിയുടെ കാറിന്റെ നാല് ടയറും കള്ളന്മാർ ഊരിക്കൊണ്ടുപോയി

കെപിസിസി സെക്രട്ടറിയുടെ കാറിന്റെ നാല് ടയറും കള്ളന്മാർ ഊരിക്കൊണ്ടുപോയി

സ്വന്തം ലേഖകൻ

ആലപ്പുഴ: വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവിന്റെ കാറിന്റെ നാല് ടയറുകളും മോഷണം പോയി. കെ പി സി സി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയറുകളാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷാജഹാൻ രാവിലെ കാർ എടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കായംകുളം പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.