കോഴിക്കോട് പണം എടുക്കാനെത്തിയപ്പോൾ കൗണ്ടറിനുള്ളിലെ സിസിടിവി കാമറ തിരിച്ചു വച്ച നിലയിൽ, കൗണ്ടറിനുള്ളിലെ മെഷീന്‍ തകർത്ത് മോഷണശ്രമം;ഉദ്യോഗസ്ഥരെത്തി പണം നഷ്ടമായിട്ടില്ലെന്ന് റിപ്പോർട്ട്;സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പ് ടൗണിലെ ഹിറ്റാച്ചി കമ്പനിയുടെ എടിഎം കൗണ്ടറിൽ മോഷണശ്രമം. അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
പണം എടുക്കാനായി ഇടപാടുകാര്‍ എത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. കൗണ്ടറിനുള്ളിലെ മെഷീന്‍ തകര്‍ത്ത നിലയിലായിരുന്നു.

video
play-sharp-fill

ഇതിനകത്തുണ്ടായിരുന്ന സിസിടിവി കാമറ തിരിച്ചു വച്ച നിലയിലാണ്. ഉദ്യോഗസ്ഥരെത്തി പണം നഷ്ടമായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കൗണ്ടറിനുള്ളിലെ റൂമിന്റെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരം സംഭവ സ്ഥലത്ത് എത്തിയിരുന്നു. പരിസരങ്ങളിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.