
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ്.
സൗത്ത് 24 പർഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിംഗ് നടക്കുക.
വോട്ടിംഗ് മെഷീനില്‍ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോള്‍ റീപോളിംഗ് നടത്തുന്നത്.
സംസ്ഥാനത്തെ 294 സീറ്റുകളില്‍ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ആകെ വോട്ടർമാരുടെ എണ്ണം 3.21 കോടി ആണ്. ഇതില്‍ 1,64,35,627 പുരുഷന്മാരും 1,57,37,418 സ്ത്രീകളും 792 ട്രാൻസ്ജെൻഡർമാരും ഉള്‍പ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊത്തം 1448 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. ജനുവരി 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 152 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 93.19 ശതമാനമായിരുന്നു പോളിങ്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 294 അംഗ നിയമസഭയിലേയ്ക്ക് ഏപ്രില്‍ 23നും 29നുമാണ് പോളിംഗ് നടന്നത്.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ല്‍ തൃണമൂല്‍ അധികാരത്തില്‍ വന്നത്.







