Spread the love

 

കോഴിക്കോട്: കനത്ത മഴയിൽ താമരശ്ശേരി വെണ്ടേമുക്ക് ക്വാർട്ടേഴ്സിൽ വീടിനകത്ത് ഉറവ പൊങ്ങി. ടൈൽസിന് ഇടയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ഹരികൃഷണനും കുടുംബവുമാണ് ദുരിതത്തിലായത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് നിലത്തെ ടൈൽസിന് ഇടയിലൂടെ വെള്ളം അകത്തേക്ക് ഒഴുകി തുടങ്ങിയത്.

video
play-sharp-fill

 

വീടിൻ്റെ അടുക്കളയും കിടപ്പുമുറിയും ഡൈനിംഗ് ഹാളും വെള്ളത്തിൽ മുങ്ങി. വീടിനകത്ത് അര അടിയിൽ അധികം വെള്ളം ഉയർന്നു. വെള്ളം കയറിയതോടെ വീട്ടിൽ വൈദ്യുതി ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയിലാണ്.