play-sharp-fill
കോഴിക്കോട് പോലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കവേ ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിലായി.

കോഴിക്കോട് പോലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കവേ ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിലായി.

സ്വന്തം ലേഖകൻ

കോഴിക്കോട് :പോലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കവേ ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊളത്തറ അജ്മല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ എന്ന 26-കാരനാണ് ബ്രൗണ്‍ ഷുഗറുമായി ഡിസ്ട്രിക്‌ട് ആന്‍റി നാര്‍കോടിക് സ്‌ക്വാഡിന്‍റെയും കസബ പോലീസിന്‍റെയും പിടിയിലായത്.

ഇയാളില്‍ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച അഞ്ച് മില്ലി ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തിട്ടുണ്ട്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. മാങ്കാവിലും പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരി മരുന്ന് വില്‍പന സജീവമാകുന്നുണ്ടെന്ന ഡാന്‍സഫ് സ്‌കോഡിന്‍റെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :