Spread the love

കോഴിക്കോട് വടകര താഴെ അങ്ങാടിയിൽ കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. താഴെയങ്ങാടി കൊയിലാണ്ടി വളപ്പിൽ പി.വി.സി ഹൗസിൽ അസ്ലാമിന്റെ മകൻ സഹൽ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടി, ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

video
play-sharp-fill

കടമേരി ആർ എസ് സി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സഹൽ.മൂന്നാഴ്ചയായി തണ്ണീർപ്പന്തലിലെ പുതിയ വീട്ടിലായിരുന്നു സഹലും കുടുംബവും താമസം. ബന്ധുവിന്റെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് താഴെ അങ്ങാടിയിലെ തറവാട്ട് വീട്ടിലെത്തിയതാരിയുന്നു.