Spread the love

 

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

video
play-sharp-fill

 

ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്നുണ്ടായിരുന്നു. പുകയും തീയുമായി വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.