play-sharp-fill
ജനതാ കർഫ്യൂ ദിനത്തിൽ കല്യാണം: വധുവിന്റെ പിതാവും ഫോട്ടോഗ്രാഫറും സദ്യ ഉണ്ട അൻപത് പേരും പ്രതിയായി: വട്ടിയൂർക്കാവിലെ കല്യാണ സംഘത്തെ കുടുക്കിയത് ആഘോഷ ദിവസത്തിലെ വീഡിയോ

ജനതാ കർഫ്യൂ ദിനത്തിൽ കല്യാണം: വധുവിന്റെ പിതാവും ഫോട്ടോഗ്രാഫറും സദ്യ ഉണ്ട അൻപത് പേരും പ്രതിയായി: വട്ടിയൂർക്കാവിലെ കല്യാണ സംഘത്തെ കുടുക്കിയത് ആഘോഷ ദിവസത്തിലെ വീഡിയോ

സ്വന്തം ലേഖകൻ

തിരുവനന്തപുരം- ജനത കർഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും മാനിക്കാതെ വിവാഹം നടത്തിയ വധുവിന്റെ പിതാവിനെയും ഫോട്ടോഗ്രാഫറുൾപ്പെടെ നാലുപേരെയും വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് പാണങ്കര സ്വദേശി രാമകൃഷ്ണനുൾപ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

 

വിവാഹത്തിൽ പങ്കെടുത്ത അറുപതോളം പേരെ വിവാഹ വീഡിയോകളിൽ നിന്ന് തിരിച്ചറിഞ്ഞ പൊലീസ് അവരെയും പ്രതികളാക്കി.വധുവിന്റെ വീട്ടിൽ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകൾ. ഇത് അവസാനിച്ച ഉടൻ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ്, നഗരസഭാ ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദുരന്ത നിവാരണചട്ടപ്രകാരവും നിയവവിരുദ്ധമായി സംഘം ചേർന്ന് പൊതുജന ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതുൾപ്പെടെയുള്ള വകുപ്പുകളുമാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചവർക്കും വീട്ടുകാർക്കുമെതിരെ ചുമത്തിയത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.