play-sharp-fill
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആൻഡമാനിൽ കുടുങ്ങി മലയാളികൾ ; ദ്വീപിൽ കുടുങ്ങിയവരിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശികളും

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആൻഡമാനിൽ കുടുങ്ങി മലയാളികൾ ; ദ്വീപിൽ കുടുങ്ങിയവരിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശികളും

സ്വന്തം ലേഖകൻ

കോട്ടയം:കൊറോണ രോഗഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വെള്ളവും ഭക്ഷണവും ലഭിക്കാതെ ആൻഡമാനിൽ കുടുങ്ങി കിടക്കുകയാണ് മലയാളികൾ. നെറ്റ് വർക്ക് കേബിൾ സ്ഥാപിക്കുന്ന ജോലിക്കായി പോയ കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ ശ്രീജിത്ത്, പി.എൻ.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആൻഡമാനിൽ കുടുങ്ങി കിടക്കുന്നത്.


കോട്ടയം ഏറ്റുമാനൂർ സ്വദേശികളോടൊപ്പം ഡൽഹി, ബിഹാർ സ്ഥലങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ കേരളസർക്കാർ ഇടപെട്ട് ആൻഡമാൻ അധികാരികളുമായി സംസാരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആൻഡമാനിൽ ഇവയൊന്നും തുറക്കുന്നില്ല. ഇതോടെ ഭക്ഷണം കിട്ടാതെ വലയുകയാണെന്നും ഇവർ പറയുന്നു. ചെന്നൈ-ആൻഡമാൻ സബ്ബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ജോലി ബി.എസ്.എൻ. എല്ലിന് വേണ്ടി ഏറ്റെടുത്ത എം.ഇ.എസ്. ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ജീവനക്കാരാണ് ഇവർ. ജോലി ചെയ്യുന്ന സ്ഥാപനം താമസസൗകര്യവും പണവും നൽകുന്നുണ്ട്. എന്നാൽ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാത്തതാണ് ഇവരെ ഏറ്റവും അധികം വലയ്ക്കുന്നത്.

ആൻഡമാനിൽ ഓരോ വാർഡിലും ഭക്ഷണം എത്തിക്കാൻ ഹോട്ടലിന്റെ നമ്പർ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിലും അതിൽ വിളിക്കുമ്പോൾ ഫോൺ ഓഫാണ് എന്നതും ഇവരെ വലയ്ക്കുന്നുണ്ട്. നേരിട്ട് കടയിൽ ചെന്നപ്പോൾ നാല് പേർക്ക് ആഹാരം പാഴ്‌സൽ നൽകി കട അടക്കുകയും ചെയ്തു. .രാജേഷിന്റെ ഫോൺ നമ്പർ : 999 5157313