video
play-sharp-fill
കോവിഡ് 19 : പോത്തൻകോടും പരിസരപ്രദേശവും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു: രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം

കോവിഡ് 19 : പോത്തൻകോടും പരിസരപ്രദേശവും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു: രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്ത പോത്തൻകോടും പരിസര പ്രദേശങ്ങളും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

 

വിദേശത്ത് നിന്ന് വന്നവരും കോവിഡ് ബാധ പ്രദേശത്ത് നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെൻററുമായി ബന്ധപ്പെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. മരിച്ച രോഗ ബാധിതന്റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാൽ പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുന്നതിനു പുറമേ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നും വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിനായി സ്വയം മുന്നോട്ട് വരണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അതേ സമയം തിരുവനന്തപുരത്ത് ചികിൽസയിലായിരുന്ന കോവിഡ് രോഗി മരിച്ച

സാഹചര്യത്തിൽ പോത്തൻകോട് സാമൂഹിക വ്യാപനം ഉണ്ടായതായി സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വിദേശത്തു നിന്നെത്തിയവരുമായുള്ള സമ്പർക്കത്തിലൂടെയാണ് മരിച്ച അബ്ദുൾ അസീസിന് രോഗം പകർന്നതെന്നാണ് നിഗമനം.

 

ഇതുസംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തിവരികയാണെന്ന് മന്ത്രി ശൈലജ പറഞ്ഞു. ഗൾഫിൽ നിന്നും വന്നെത്തിയവരുമായി ഇദ്ദേഹം ഇടപഴകിയതായി സംശയമുണ്ട്. എന്നാൽ 14 ദിവസം എന്ന കാലയളവിനും മുമ്പാണ് ഇടപഴകിയത്.

 

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം മാത്രമേ രോഗം പകർന്നത് സംബന്ധിച്ച് വെളിപ്പെടുത്താനാകൂ. അബ്ദുൾ അസീസിന്റെ ആരോഗ്യനില മോശമായതിനാൽ രോഗം പകർന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. മരിച്ച അബ്ദുൾ അസീസുമായി ഇടപെട്ട ആളുകൾ നിരീക്ഷണ്തതിൽ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 

എന്നാൽ അദ്ദേഹത്തെ കണ്ടിരുന്നു എന്നതിന്റെ പേരിൽ ആളുകൾ ആശങ്കപ്പെടേണ്ടതില്ല. അടുത്ത് ഇടപഴകിയവർ മാത്രം നിരീക്ഷണത്തിൽ പോയാൽ മതി. സംസ്ഥാനത്ത് കോവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി ശൈലജ പറഞ്ഞു.