video
play-sharp-fill

കൊവിഡ് ജാഗ്രത: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ടോൾ പിരിവ് നിർത്തി വച്ചു

കൊവിഡ് ജാഗ്രത: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ടോൾ പിരിവ് നിർത്തി വച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ടോൾ പിരിവ് നിർത്തി വച്ചു. കൊച്ചി കുമ്പളം ടോൾ പ്ലാസ, തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസ, പൊന്നാരിമംഗലം ടോൾ പ്ലാസ തുടങ്ങി എറണാകുളം ജില്ലയിലെ എല്ലാ ടോൾ പ്ലാസകളുടെയും പ്രവർത്തനം നിർത്തിവച്ചു.

ഇക്കാര്യം വ്യക്തമാക്കി ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ ടോൾ പിരിവ് മാർച്ച് 31 വരെയാണ് നിരോധിച്ചത്. എന്നാൽ തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയുടെ പ്രവർത്തനം ഇന്നത്തേക്ക് മാത്രമാണ് നിർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാർച്ച് 31വരെ നിയന്ത്രിക്കുന്നതിൽ പിന്നീട് തീരുമാനം എടുക്കുമെന്ന് കളക്ടർ പറഞ്ഞു.ആളുകൾ സ്വന്തം വാഹനം കൊണ്ട് ഇറങ്ങിയതോടെ ടോൾ പ്ലാസകളിൽ വലിയ കൂട്ടം രൂപപ്പെടുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ടോൾ നിരോധനം ഏർപ്പെടുത്തിയത്.