video
play-sharp-fill
കൊറോണ കേരളത്തിൽ താണ്ഡവമാടുന്നു, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരം, മുന്നില്‍ തലസ്ഥാനജില്ല, പിന്നില്‍ ഇടുക്കി, കോട്ടയം ഒന്‍പതാം സ്ഥാനത്ത്

കൊറോണ കേരളത്തിൽ താണ്ഡവമാടുന്നു, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരം, മുന്നില്‍ തലസ്ഥാനജില്ല, പിന്നില്‍ ഇടുക്കി, കോട്ടയം ഒന്‍പതാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

കോട്ടയം : പതിനൊന്നു ലക്ഷം പേരെ കോവിഡ് എന്ന മഹാമാരി പരീക്ഷിച്ചപ്പോള്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 39708! ഭയാനകമായ ഈ വിവരം പുറത്തു വരുമ്പോള്‍ ഒരു കാര്യം ഉറപ്പ്. സ്വീകരിച്ച മുന്‍കരുതലുകളെല്ലാം പാളുകയാണ്.


മാസ്‌ക്കിനും സാനിറ്റൈസറിനും തടയാവുന്നതിനപ്പുറത്തേക്ക് കോവിഡ് വളരുന്നു. 7193 പേരുടെ ഫലം പുറത്തു വരാനിരിക്കുമ്പോള്‍, മരിച്ചവരുടെ എണ്ണം 129. രോഗത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവര്‍ കാല്‍ലക്ഷം. ഇപ്പോഴും 13839 പേര്‍ ചികിത്സയില്‍ കഴിയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. ഇവിടെ, 3310 പേര്‍ക്കാണ് രോഗമുള്ളത്. 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏറ്റവും പിന്നില്‍ ഇടുക്കിയാണ്.

ഇവിടെ, 270 കേസുകള്‍ മാത്രമാണ് പോസിറ്റീവായത്. മരിച്ചത് മൂന്നു പേരും. കോട്ടയം ജില്ല ഒന്‍പതാം സ്ഥാനത്താണ്, 512 കേസുകളാണ് (ഇന്നലെ വരെയുള്ള ഔദ്യോഗിക ഫലം) ഇവിടെയുള്ളത്. കോവിഡ് ബാധിച്ചു മരിച്ചത് രണ്ടു പേരും.

മലപ്പുറം, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിങ്ങനെയാണ് യഥാക്രമം പട്ടിക പ്രകാരമുള്ള ജില്ലകളുടെ സ്ഥാനം.

ആരോഗ്യവകുപ്പും പോലീസും മുന്നില്‍ തന്നെയുണ്ടെങ്കിലും കോവിഡ് വലിയ കുഴപ്പമില്ലെന്ന മട്ടിലാണ് ജനകീയ പ്രതികരണം. അതു കൊണ്ടു തന്നെ, മഴ മാറി മാനം തെളിഞ്ഞു ഓണത്തിനു തിരി തെളിയുമ്പോള്‍ ഇനി കോവിഡ് രോഗികള്‍ ക്വാറന്റൈന്‍ വിട്ടു കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങുമോയെന്നു മാത്രമേ അറിയാനുള്ളു.