
കലിയടങ്ങാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പേർക്ക് രോഗബാധ; ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 418 പേർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം രോഗം ബാധിച്ച് ഇന്നലെ മാത്രം രാജ്യത്ത് 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.66 ലക്ഷം കടന്നു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള സംസ്ഥാനം. അയ്യായിരത്തിൽ അധികം പേർക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടയിൽ രോഗം സ്ഥിരീകരിക്കുന്നത്. 1,61,833 പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാട് വീണ്ടും രണ്ടാം സ്ഥാനത്തായി. രോഗ വ്യാപന നിരക്കിൽ ഡൽഹിയെ മറികടന്നതോടെയാണ് തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തിയത്. 86,224 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ആകെ 85,161 പേർക്കും രോഗം സ്ഥിരീകരിച്ചു.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി.