കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണിയുമായി കത്ത്; പാല കൊട്ടാരമറ്റം  കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം; രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് സൂചിപ്പിക്കുന്ന കത്ത് അധികൃതർ പൊലീസിന് കൈമാറി; ഭീതിയിൽ  ജീവനക്കാരും യാത്രക്കാരും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസി ഡിപ്പോയിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. പാല കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിച്ചത്. തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി.

ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നു ഭീഷണി കത്തിൽ ഉള്ളതായും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ പറഞ്ഞു. കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് കെഎസ്ആർടിസി അധികൃതർ കൈവശം വച്ച ശേഷമാണ് ഇപ്പോൾ കത്ത് പൊലീസിനു കൈമാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി. രണ്ടിനും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്.