ഒരേസമയം 30 പേർക്ക് താമസ സൗകര്യം; വൈഫൈ, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, പാര്‍ക്കിംഗ് ഏരിയ; പാലായിൽ സ്ത്രീകൾക്കായി ‘വനിതാ മിത്രകേന്ദ്രം’; ഒക്ടോബര്‍ 31ന് പ്രവർത്തനം ആരംഭിക്കും

Spread the love

കോട്ടയം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പാലായില്‍ പുതിയ വനിതാഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ 31 ന് ആരംഭിക്കും. ‘വനിതാ മിത്രകേന്ദ്രം’ എന്ന പേരില്‍ പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ബൈപ്പാസില്‍നിന്ന് 300 മീറ്റര്‍ ദൂരത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.

video
play-sharp-fill

ആദ്യഘട്ടത്തില്‍ മുപ്പതു പേര്‍ക്ക് താമസിക്കാം. വൈഫൈ, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വനിതകള്‍ക്ക് ഷോര്‍ട്ട് സ്റ്റേ സൗകര്യവും ലഭ്യമാണ്.

കൂടാതെ മെസ്സ് കമ്മിറ്റിയുടെ കീഴില്‍ മിതമായ നിരക്കിലുള്ള ഭക്ഷണസൗകര്യവും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446301517,9497140323.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group