കാ​രി​ക്കോ​ട് കയ്യൂ​രി​ക്ക​ല്‍​പ്പ​ടി ജം​ഗ്ഷ​നി​ൽ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ കൂ​റ്റ​ന്‍​മ​രം;മ​രം മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​ഭീ​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആവശ്യം ശക്തം

Spread the love

പെ​രു​വ: കാ​രി​ക്കോ​ട് ക​യ്യൂ​രി​ക്ക​ല്‍​പ്പ​ടി ജം​ഗ്ഷ​നി​ലെ കൂ​റ്റ​ന്‍​മ​രം അപകട ഭീഷണി ഉയര്‍ത്തുന്നു. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മു​ക​ളി​ലേ​ക്ക് പടർന്ന് പന്തലിച്ച് അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​ണ് മരം നി​ല്‍​ക്കു​ന്ന​ത്. ബസ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു പിറ​കി​ലാ​യി ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡു​മു​ണ്ട്.ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് ഇതിനുമുന്നിലൂടെ കടന്നുപോകുന്നത്.

video
play-sharp-fill

മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ പ​ല​വ​ട്ടം ഒ​ടി​ഞ്ഞു​വീ​ണു വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​രം വ​ള​ര്‍​ന്ന് റോ​ഡി​ലേക്ക് ഇ​റ​ങ്ങി നി​ല്‍​ക്കു​ന്ന​തു വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃഷ്‌ടിക്കു ന്നുണ്ട്. മ​രം മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​ഭീ​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​മീ​പ​വാ​സികൾ ആവശ്യപ്പെട്ടു.