Spread the love

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യി ഒ​​രാ​​ഴ്ച പി​​ന്നി​​ടു​​മ്പോ​​ള്‍ 67 ല​​ക്ഷം രൂ​​പ​​യാ​​ണ് സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍. പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന ജി​​ല്ല​​യി​​ലെ ഒ​​ട്ടു​​മി​​ക്ക ഡി​​പ്പോ​​ക​​ളി​​ലും 10 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഒ​​രാ​​ഴ്ച​​ത്തെ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

video
play-sharp-fill

ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന വൈ​​ക്കം ഡി​​പ്പോ​​യി​​ലാ​​ണ് കൂ​​ടു​​ത​​ൽ ക​​ള​​ക്‌​​ഷ​​ൻ. 18,96,265 രൂ​​പ​​യാ​​ണ് സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​നാ​​യി ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

87,380 പേ​​രാ​​ണ് സൗ​​ജ​​ന്യ ടി​​ക്ക​​റ്റി​​ല്‍ യാ​​ത്ര ചെ​​യ്ത​​ത്. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍ 49,213 പേ​​രാ​​ണ് സൗ​​ജ​​ന്യ സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​വി​​ട​​ത്തെ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍ 10,55,930 രൂ​​പ​​യാ​​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സീ​​റോ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം 10,31,663 രൂ​​പ​​യാ​​ണ്. 56,586 പേ​​രാ​​ണ് സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തി​​യ​​ത്. പൊ​​ന്‍​കു​​ന്നം ഡി​​പ്പോ​​യി​​ല്‍ 48,774 സ്ത്രീ​​ക​​ളാ​​ണ് സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തി​​യ​​ത്. ഇ​​തി​​ല്‍ നി​​ന്നും 10,62,911 രൂ​​പ​​യാ​​ണ് ക​​ള​​ക്‌​​ഷ​​ന്‍.