Spread the love

കോട്ടയം: കാലവർഷം കനത്തതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇന്നും മഴ തുടരുകയാണ്. മിനച്ചിലാറും കൊടുരാറും കര കവിഞ്ഞൊഴുകുകയാണ്.

video
play-sharp-fill

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ഇതുവരെ തുറന്നിരിക്കുന്നത്. ഇവിടെ 114 കുടുംബങ്ങളിലായി 355 ആളുകൾ താമസിക്കുന്നു.

ഇതിൽ 135 പുരുഷൻമാരും 149 സ്ത്രീകളും 71 കുട്ടികളുമുണ്ട്.
കോട്ടയം താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി താലൂക്കിൽ മൂന്നും വൈക്കത്ത് ഒരു ക്യാമ്പ് ആണ് ഉള്ളത്.

ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ 18 വില്ലേജുകളിലായി 28 വീടുകൾ ഭാഗികമായി തകർന്നു. കാലവർഷം തുടങ്ങി ഇതുവരെ 252 വീടുകൾ ഭാഗികമായി തകർന്നതായി അധികൃതർ അറിയിച്ചു.