കോട്ടയം ലഹരിമാഫിയയുടെ ഹബായി മാറുന്നു: മാണിക്കുന്നത്തെ കൊലപാതകം ലഹരി ഇടപാടിന്റെ ദുരന്ത കാഴ്ച: പോലീസ് പരിശോധന പേരിനു മാത്രമെന്ന് ആക്ഷേപം

Spread the love

കോട്ടയം: ലഹരി മാഫിയയുടെ ഹബായി കോട്ടയം. എറണാകുളം പോലെ തന്നെ യുവാക്കയില്‍ നല്ലൊരു ഭാഗം ഇന്നു ലഹരി ഉപയോഗിക്കുന്നു.
കോട്ടയത്ത് എത്തിച്ചാല്‍ പിടികൂടപ്പെടില്ല എന്ന വിശ്വാസമാണ് ലഹരി സംഘങ്ങളെ കോട്ടയത്ത് ചുവട് ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

video
play-sharp-fill

വാഹന പരിശോധനയ്ക്കിടെ അബദ്ധത്തില്‍ രണ്ടോ മൂന്നോ ഗ്രാം എംഡിഎംഎ പിടിച്ചാലായി. യുവാക്കള്‍ വ്യാപകമായി എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു ണ്ടെന്ന് അറിഞ്ഞിട്ടും കോട്ടയത്തെ പോലീസ് അനങ്ങിയിട്ടില്ല.
ഇതോടെ സ്കൂള്‍ കുട്ടികള്‍ പോലും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കാൻ തുടങ്ങി.

ഇടക്ക് ലഹരി വസ്തുക്കള്‍ ഉപയോഗിച്ച്‌ വിദ്യാർഥികള്‍ അക്രമം കാണിക്കാൻ തുടങ്ങിയതോടെ രണ്ടാഴ്ചക്കാലം ശക്തമായ പരിശോധ നടന്നിരുന്നു. പിന്നീട് കോട്ടയത്ത് പരിശോധനകള്‍ നിലച്ചു.
ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ അവരുടെ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കാൻ പോലും കോട്ടയത്തെ പോലീസിന് മടിയാണ്.
പോലീസിൻ്റെ അലംഭാവം ലഹരി സംഘങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി കോട്ടയത്തെ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം നഗരത്തില്‍ ലഹരിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ മുൻ നഗരസഭ അംഗത്തിന്റെ മകൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയ അഭിജിത്തും, കൊല്ലപ്പെട്ട ആദർശും ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ്.

രണ്ടു പേരും ലഹരി ഉപയോഗിക്കുന്നവരും ലഹരിക്കൈമാറ്റത്തിലെ സംഘാംഗങ്ങളുമായിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
കൊല്ലപ്പെട്ട ആദര്‍ശിനൊപ്പമുണ്ടായിരുന്ന റോബിന്‍, നേരത്തെ പരിശോധന യ്‌ക്കെത്തിയ പോലീസിനെ നായയെ അഴിച്ചുവിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും അടക്കമുള്ള ലഹരിമരുന്നുകള്‍ കോട്ടയത്ത് എത്തിക്കുന്നതിലെ കാരിയർമാരായി രണ്ടു പേരും പ്രവർത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇവർക്ക് ബാംഗ്ലൂരില്‍ നിന്നും ലഹരി എത്തിക്കാൻ ഇടനില നില്‍ക്കുന്നവരും ഉണ്ട്.
നിലവില്‍ കൊലക്കേസില്‍ അറസ്റ്റിലായ അഭിജിത്ത് ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എയും ലഹരി മരുന്നും എടുത്ത് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു വെന്നാണ് ലഭിക്കുന്ന വിവരം.

അഭിജിത്ത് ബൈക്കില്‍ കറങ്ങി നടന്നു ലഹരി വില്‍പ്പന നടത്തിയിരുന്നതിനാല്‍ റൈഡർ എന്ന പേരിലായ് അറിയപ്പെടുന്നത്.
നഗരത്തില്‍ എവിടെയും പോലീസിൻ്റെ കണ്ണു വെട്ടിച്ച്‌ ലഹരി എത്തിച്ചു നല്‍കും. ഇതും പോലീസിൻ്റെ അനാസ്ഥ മുതലെടുത്തു കൊണ്ടാണ്.