
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തില്‍ കള്ളവോട്ട് ആരോപണം ഉയർന്നു.
പയ്യനിത്തോട്ടം ബൂത്തിലാണ് സംഭവം.
വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്ന മങ്കുഴികുന്നേല്‍ വിഷ്ണുവിന്റെ വോട്ട് അദ്ദേഹത്തിന്റെ സഹോദരൻ ജിഷ്ണു ചെയ്തു എന്നാണ് എല്‍.ഡി.എഫ്. ആരോപിക്കുന്നത്.
വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍.ഡി.എഫ്. നേതൃത്വം വ്യക്തമാക്കി. കള്ളവോട്ട് ആരോപണത്തെത്തുടർന്ന് ബൂത്തിന്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിസരത്ത് നേരിയ തോതിലുള്ള വാഗ്വാദങ്ങള്‍ നടക്കുകയും സംഘർഷ സാധ്യത ഉടലെടുക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.







