Spread the love

കോട്ടയം :ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായതായി കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ് അറിയിച്ചു. കോണ്‍ഗ്രസ് 14 സീറ്റിലും കേരളാ കോണ്‍ഗ്രസ് എട്ടു സീറ്റിലും മുസ്ലീംലീഗ് ഒരു സീറ്റിലും മത്സരിക്കും. വൈക്കം ഡിവിഷനാണ് മുസ്ലീം ലീഗിനായി മാറ്റിവച്ചിരിക്കുന്നത്.

video
play-sharp-fill

പുതുതായി രൂപീകരിച്ച തലനാട് ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കാനും യു.ഡി.എഫ്. യോഗത്തില്‍ തീരുമാനമായി. കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകളില്‍ തന്നെ ഇത്തവണ മത്സരിക്കും. ഏറ്റവും ശക്തരായ സ്ഥാനാർഥികളെയാണ് ഇത്തവണ യു.ഡി.എഫ് രംഗത്തിറക്കുന്നതെന്നും ജില്ലാ

പഞ്ചായത്തിൽ ഉൾപ്പെടെ ഭരണം തിരിച്ചു പിടിച്ച് കോട്ടയത്തെ യു.ഡി.എഫ് കോട്ടയാക്കി മാറ്റുമെന്നും ഫിൽസൺ മാത്യൂസ് പറഞ്ഞു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ സീറ്റ് വിഭജനവും സീറ്റ് വിഭജനവും പൂർത്തിയായതായും കൺവീനർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്

എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു