video
play-sharp-fill

Monday, May 19, 2025
Homeflashകോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ നട്ടാശേരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം: ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രസവിച്ച കുട്ടിയെ...

കോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ നട്ടാശേരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം: ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രസവിച്ച കുട്ടിയെ കയ്യിലെടുത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത് പനച്ചിക്കാട് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ; അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ രണ്ടു ഡ്രൈവർമാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചവിട്ടുവരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം. നാട്ടുകാർ നോക്കി നിൽക്കെ പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ രക്ഷിച്ച്, കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിതമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത് ആംബുലൻസ് ഡ്രൈവർ. പൊക്കിൾ കൊടിപോലും മുറിഞ്ഞു മാറാത്ത കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവറും മാതൃകയായി.

നട്ടാശേരി സ്വദേശിയായ ശ്രീകുട്ടി ബാബുജി (27)യാണ് നഗരമധ്യത്തിൽ മലയാള മനോരമയ്ക്കു സമീപത്തെ സിഗ്നലിനു മുന്നിൽ പ്രസവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനും പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസ് ഡ്രൈവറുമായ പ്ലാപ്പറമ്പിൽ രഞ്ജിത്താണ് കുട്ടിയെ കയ്യിലെടുത്ത് അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിച്ചത്. സമയോചിതമായി ഇടപെട്ട ചവിട്ടുവരിയിലെ ഓട്ടോഡ്രൈവർ സന്തോഷും ജീവൻ രക്ഷിക്കാൻ നിർണ്ണായകമായ ഇടപെടൽ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീക്കുട്ടിയ്ക്ക് വയർ വേദന
അനുഭവപ്പെട്ടതിനെ തുടർന്നാണ് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. മിഡാസ് ജോലിക്കാരനായ ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. ഈ ഓട്ടോറിക്ഷയിൽ ഇരുവരും മലയാള മനോരമ ജംഗ്ഷനിൽ എത്തിയപ്പോൾ, പ്രസവ വേദന എടുത്ത് ശ്രീക്കുട്ടി പുളയുകയയിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്.

തുടർന്നു, രഞ്ജിത്ത് ആംബുലൻസിൽ നിന്നും ചാടിയിറങ്ങി ഓട്ടോറിക്ഷയ്ക്ക് അടുത്ത് എത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നൽകിയ ഷോൾ ഈ സമയം രഞ്ജിത്തിന്റെ ആംബുലൻസിനുള്ളിലുണ്ടായിരുന്നു. ഈ ഷോൾ എടുത്ത ശേഷം രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ പൊക്കിൾ കൊടിപോലും ഈ സമയം വേർപ്പെട്ടിരുന്നില്ല. തുടർന്നു, ഓട്ടോഡ്രൈവർ സന്തോഷും രഞ്ജിത്തും ചേർന്ന് സാഹസികമായി കുട്ടിയെയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നു, ഇവിടെ വച്ചാണ് പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റിയത്. പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിൽ അംഗമാണ്.പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസിലെ ഡ്രൈവറായി കഴിഞ്ഞ മൂന്നു മാസമായി ജോലി ചെയ്യുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രഞ്ജിത്ത് സജീവമാണ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments