video
play-sharp-fill

കോട്ടയം വാകത്താനത്ത് വീടിന്റെ മുൻവശത്ത് വാഹനം പാർക്ക് ചെയ്തതിനെ  ചോദ്യം ചെയ്ത യുവാവിനേയും കുടുംബത്തേയും ആക്രമിച്ച കേസ്;  മൂന്നുപേർ അറസ്റ്റിൽ

കോട്ടയം വാകത്താനത്ത് വീടിന്റെ മുൻവശത്ത് വാഹനം പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനേയും കുടുംബത്തേയും ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വീടിന്റെ മുൻവശത്ത് വാഹനം പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പുളിമൂട്ടിൽകുന്നു ഭാഗത്ത് പുത്തൻപറമ്പിൽ ബിജു (52), തോട്ടയ്ക്കാട് പരിയാരം അട്ടച്ചിറ ഭാഗത്ത് വഴിപറമ്പിൽ സോജിമോൻ (37), തോട്ടയ്ക്കാട് പരിയാരം ചക്കൻച്ചിറ കൈതളാവ് ഭാഗത്ത് വടക്കേമുറിയിൽ മഹേഷ് (29) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവും കുടുംബവും കഴിഞ്ഞ ദിവസം പുലർച്ചയോട് കൂടി വീട്ടിലേക്ക് വരുന്ന സമയം വീടിന്റെ മുൻവശം വഴിയിൽ മാർഗ്ഗതടസമായി ബിജുവിന്റെ വീട്ടില്‍ വന്നവര്‍ വാഹനം പാർക്ക് ചെയ്തതത് അയൽവാസിയായ ബിജുവിനോട് ചോദിക്കുകയും, തുടർന്ന് ബിജുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും, ഇയാളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. വാകത്താനം എസ്.എച്ച്.ഓ റെനീഷ് ടി. എസ്, എസ്.ഐ തോമസ് ജോസഫ്, സെബാസ്റ്റ്യൻ, സുനിൽ കെ.എസ്, സി.പി.ഓ മാരായ ഫ്രാൻസിസ്, സജിജോർജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു