Spread the love

മണർകാട്: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് വെട്ടേറ്റു. വടവാതൂർ കടത്തിനു സമീപം താനുവേലിൽ ചാണ്ടിയുടെ മകൻ ഷെബിനാണ് വെട്ടേറ്റത്.

video
play-sharp-fill

ഇന്നു വൈകിട്ടാണ് സംഘർഷം ഉണ്ടായത്. ചാണ്ടിയുടെ ബന്ധുവായ മോൻസി അസഭ്യം വിളിച്ചതാണ് സംഘർഷത്തിനു ഇടയാക്കിയതെന്ന് പറയുന്നു.  മോൻസിയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.  മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.