video
play-sharp-fill

കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നു: കളക്ടറേറ്റിൽ മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം തുടങ്ങി

കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നു: കളക്ടറേറ്റിൽ മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം ആരംഭിച്ചു. മുനിസിപ്പാലിറ്റി തലത്തിൽ 18 ഉം ബ്ലോക്ക് തലത്തിൽ 37ഉം മാസ്റ്റർ ട്രെയിനർമാരുമാണുള്ളത്.

കളക്ട്രേറ്റ് വളപ്പിലെ ദേശീയ സമ്പാദ്യപദ്ധതി ഹാളിൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലനം. ആദ്യ ദിവസമായ ഇന്നലെ(നവംബർ 9) മുനിസിപ്പാലിറ്റി തലത്തിലെ മാസ്റ്റർ ട്രെയിനർമാരാണ് പങ്കെടുത്തത്. ബ്ലോക്ക് തലത്തിലുള്ളവർക്ക് ഇന്നാണ്(നവംബർ 10) പരിശീലനം. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം,പോളിംഗ്, വോട്ടെണ്ണൽ, എന്നിവ സംബന്ധിച്ചാണ് വിശദമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ ആണ് പരിശീലന പരിപാടിയുടെ ചാർജ് ഓഫീസർ. ജിലാ തല മാസ്റ്റർ ട്രെയിനർമാരാണ് ക്ലാസ് നയിക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.എ തോമസ്, ആർ. രാജേഷ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി സൂപ്രണ്ട് എ.എസ്. വിജുമോൻ, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർ വൈസർ സി.ആർ. പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ. ബാബുരാജ് എന്നിവരാണ് ജില്ലാതല മാസ്റ്റർ ട്രെയിനർമാർ.

ബ്ലോക്ക്, മുനിസിപ്പൽ തല ട്രെയിനർമാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക.