കോട്ടയം ന​ഗരത്തിൽ അലക്ഷ്യമായ വാഹന പാർക്കിങ്; ​ഗതാ​ഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം; ന​ഗരത്തിലെ കുരുക്കിലകപ്പെട്ട് നിരവധിയാളുകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ന​ഗരത്തിൽ അലക്ഷ്യമായ വാഹന പാർക്കിങ്ങ് മൂലം ഗതാ​ഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം. ഇന്നലെ കോട്ടയം നഗരത്തിലെത്തിയവര്‍ ആകെ പെട്ടുപോയെന്ന് പറയാം. കുരുക്കോട് കുരുക്ക്.

ശനിയാഴ്ച ഉച്ചയ്ക്കാണ് കോട്ടയം നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മാര്‍ക്കറ്റ് റോഡ്, ഭീമ ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി, ശീമാട്ടി റോഡ് എന്നിവിടങ്ങളിലാണ് കുരുക്ക് രൂക്ഷമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗക്കുരുക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിനെ ആശ്രയിച്ചതോടെ ഇവിടെയും ഗതാഗതം സ്തംഭിച്ചു. മാര്‍ക്കറ്റിലൂടെ മറ്റ് റോഡുകളിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമായി.

വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയ വാഹനങ്ങള്‍ പലതും അലക്ഷ്യമായി പാര്‍ക്ക് ചെയ്തതും വിനയായി. വ്യാപാര സ്ഥാപനങ്ങളിലെ ആളുകള്‍ ഗതാഗതം നിയന്ത്രിച്ചാണ് ഒടുവില്‍ മാര്‍ക്കറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.