play-sharp-fill
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം; കോട്ടയം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണങ്ങൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം; കോട്ടയം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണങ്ങൾ

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ കോട്ടയം ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർഥം നാളെ(മേയ് 16 ചൊവ) രാവിലെ 9 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഠ ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ സിമെന്റ് കവല ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാൽ റോഡുവഴി തിരുവാതുക്കൽ-കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനിൽ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകണ്ട വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞും പോകേണ്ടതാണ്. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ മാത്രം ചാലുകുന്ന് ജംഗ്ഷനിൽനിന്നും ബേക്കർ ജംഗ്ഷൻ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഠ ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോകേണ്ടതാണ്. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകേണ്ടതാണ്

ഠ കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്‌ട്രേറ്റ്, ലോഗോസ്, റെയിൽവേ സ്റ്റേഷൻ വഴി നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി പോകേണ്ടതാണ്.
ഠ നാഗമ്പടം സ്റ്റാൻഡിൽനിന്നും ചിങ്ങവനം ഭാഗത്തേക്ക് പേകേണ്ട ബസ്സുകൾ പതിവ് റൂട്ട് തന്നെ ഉപയോഗിക്കേണ്ടതാണ്.

ഠ തിരുവാർപ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തിരുവാതുക്കൽ പുത്തനങ്ങാടി വഴിയും, കുമരകം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ വഴിയും അറുത്തൂട്ടി ജംഗ്ഷനിലെത്തി ബേക്കർ ജംഗ്ഷൻ വഴി സിയേഴ്‌സ് ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് നാഗമ്പടം ബസ്സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.

ഠ നാഗമ്പടം സ്റ്റാൻഡിൽനിന്നു കാരാപ്പുഴ തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ലോഗോസ് ജംഗ്ഷൻ – മനോരമ ജംഗ്ഷൻ- വഴി കോട്ടയം ടൗണിലെത്തി പതിവുപോലെ പോകേണ്ടതാണ്.

ഠ നാഗമ്പടം സ്റ്റാൻഡിൽ നിന്നും ഏറ്റുമാനൂർ/ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകൾ ടൗണിൽ പോകാതെ സിയേഴ്‌സ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്

ഠ നാഗമ്പടം സ്റ്റാൻഡിൽ നിന്നും കിഴക്കോട്ടുപോകേണ്ട പ്രൈവറ്റു ബസ്സുകൾ റെയിൽവേ സ്റ്റേഷൻ – ലോഗോസ് ജംഗ്ഷനിലെത്തിയ ശേഷം പതിവുപോലെ പോലീസ് ക്ലബ്ബ് വഴി പോകേണ്ടതാണ്

ഠ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്നു ഏറ്റുമാനൂർ, കുമരകം, ചേർത്തല തുടങ്ങിയ ഭാഗത്തേക്കു പോകുന്ന ബസുകൾ കല്യാൺ സിൽക്‌സിന് മുമ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് സ്റ്റാർ ജംഗ്ഷൻ വഴി പുളിമൂട് ജംഗ്ഷനിലെത്തി ഇടതു തിരിഞ്ഞ് കാരാപ്പുഴ-തിരുവാതുക്കൽ അറത്തൂട്ടി ജംഗ്ഷനിലെത്തി പോകേട്ടതാണ്

0.ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ഗാന്ധിനഗറിൽനിന്നു തിരിഞ്ഞു മെഡിക്കൽ കോളേജ് കുടയം പടി ചാലുകുന്നു – അറൂത്തൂട്ടി തിരുവാതുക്കൽ – കാരാപ്പുഴ പുളിമൂട് ജംഗ്ഷൻ വഴി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തേണ്ടതാണ്.

ഠ ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്ന ചെറു വാഹനങ്ങൾ വട്ടമൂട് വഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

ഠ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പതിവു പോലെ നാഗമ്പടം സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിക്കേണ്ടതാണ്.