play-sharp-fill
കോട്ടയത്തെ വാഹനപ്രേമികൾക്ക് സുവർണ്ണാവസരം…! എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം സൗജന്യ യാത്ര സൗകര്യവുമായി കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്

കോട്ടയത്തെ വാഹനപ്രേമികൾക്ക് സുവർണ്ണാവസരം…! എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം സൗജന്യ യാത്ര സൗകര്യവുമായി കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്

സ്വന്തം ലേഖിക

കോട്ടയം: എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം കോട്ടയത്തെ വാഹനപ്രേമികൾക്കായി കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസ്.

മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക.
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രചരണാർത്ഥം വാടകയ്ക്ക് കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ എത്തിച്ചിട്ടുള്ളത്. ഇതിന്റെ -ഫ്‌ളാഗ് ഓഫ് നാഗമ്പടം മൈതാനത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.