Spread the love

ഗാന്ധിനഗർ : തീവണ്ടിയും വിമാനവും പറ്റില്ല, തുടർച്ചയായി ഓക്സിജൻ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് നിന്നും രോഗബാധിതനായ തൊഴിലാളിയെ ഒരു പോറലുപോലുമില്ലാതെ ആംബുലസിൽ  സ്വദേശമായ നേപ്പാളിലെത്തിച്ച് കോട്ടയത്തെ സന്നദ്ധ സംഘടന.

video
play-sharp-fill

സന്നദ്ധപ്രസ്ഥാനമായ ‘അഭയം’ ആണ് നേപ്പാൾ സ്വദേശിയായ ഗണേഷ് ബഹദൂറിനെ (45) സുരക്ഷിതനായി വീട്ടിലെത്തിച്ചത്.

” കഴിഞ്ഞ ദിവസമാണ് പാലായിലെ മാർ സ്ലീവാ ആശുപത്രിയില്‍ നിന്ന് കോട്ടയം കോടിമതയിലുള്ള അഭയം ഓഫീസിലേക്ക് വിളിവരുന്നത്. ഒരുരോഗിയെ വീട്ടിലെത്തിക്കാൻ ആംബുലൻസ് വേണം. ഫോണ്‍ എടുത്ത ജീവനക്കാരൻ സമ്മതം പറഞ്ഞു. എത്തിക്കേണ്ട ഇടം പതിവുപോലെ തിരക്കി. മറുപടി നേപ്പാളെന്ന്. എവിടെ… എന്ന് വീണ്ടും ചോദിച്ചു. അതേ നേപ്പാള്‍ തന്നെ. ഞെട്ടല്‍ മാറിയതോടെ ഉദ്യമം ഏറ്റെടുക്കാൻ അനുമതി തേടി. അഭയം അധികൃതർ സമ്മതിച്ചു. ഡ്രൈവർമാരായ സജിമോനും ഷൈജുവും ദൗത്യം ഏറ്റടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയ്ക്കിടെ അധികം നിർത്താൻ പറ്റില്ല. ഉദ്ദേശം 3500 കിലോമീറ്റർ ദൂരം. നാലു ദിവസംകൊണ്ട് എത്തണം. ഇന്ത്യൻ അതിർത്തിയും കഴിഞ്ഞ് പിന്നെയും ഒരുദിവസത്തെ യാത്രകൂടി വേണമെന്നാണ് കരുതിയത്. മൂന്നരദിവസത്തെ യാത്രകൊണ്ട് രോഗിയെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് വീട്ടിലെത്തിച്ച്‌ അവിടെനിന്ന് ഭക്ഷണംകഴിച്ച്‌ വൈകീട്ട് മടക്കയാത്ര. സാവകാശമാണ് മടങ്ങിവരുന്നതെന്ന് ഇരുവരും പറഞ്ഞു.

ആറുദിവസം മൊത്തം എടുത്തേക്കും. നേപ്പാള്‍ അതിർത്തിയില്‍ ചെറിയ ചില പരിശോധനകള്‍ മാത്രമാണ് ഉണ്ടായത്. ഇന്ത്യക്കാർക്ക് നേപ്പാളില്‍ പ്രവേശിക്കാൻ കാര്യമായ തടസ്സമില്ല. ഭക്ഷണത്തിന് ചെറിയ ബുദ്ധിമുട്ടുണ്ടായി.

നേപ്പാള്‍ ഭാഗത്ത് പരിശോധനയ്ക്ക് നിർത്തിയിടത്തുനിന്ന് ഉടനെ പോകാൻ അനുമതി കിട്ടി. മഹാരാഷ്ട്രയില്‍ പോലീസുകാരൻ കൈക്കൂലി ചോദിച്ചത് ചെറിയ കല്ലുകടിയായി.

ഗണേഷ് ബഹാദൂറിന് തലച്ചോർ സംബന്ധമായ പ്രശ്നമായതിനാല്‍ ചികിത്സയ്ക്കുശേഷം വീട്ടിലെ പരിചരണമാണ് വേണ്ടത്. ഗണേഷ് പ്രവർത്തിച്ചിരുന്ന കമ്ബനിയാണ് യാത്രച്ചെലവ് വഹിച്ചത്. 15 വർഷമായി ഡ്രൈവർമാരാണ് സജിമോനും ഷൈജുവും.”