video
play-sharp-fill

കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് 25 ആനകൾ പങ്കെടുക്കുന്ന ആനയൂട്ട്

കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് 25 ആനകൾ പങ്കെടുക്കുന്ന ആനയൂട്ട്

Spread the love

 

കോട്ടയം. തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് 21ന് 25 ആനകൾ പങ്കെടുക്കുന്ന ആനയൂട്ട് നടക്കും. തിരുനക്കര ശിവന് നൽകുന്ന കർക്കടക സുഖചികിത്സയോടനുബന്ധിച്ചാണ് ആനയൂട്ടെന്ന് ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് ടി.സി ഗണേശ്,സെക്രട്ടറി അജയ് ടി നായർ എന്നിവർ അറിയിച്ചു.

21ന് രാവിലെ 8ന് ആനയൂട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. തന്ത്രി കണ്ഠരര് മോഹനര്, ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, കമ്മിഷണർ എസ്.പ്രകാശ് എന്നിവർ സംബന്ധിക്കും.

ആനയൂട്ടിനോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം സഹകരണ രജിസ്ടേഷൻ മന്ത്രി വി.എൻ.വാസവൻ 14ന് രാവിലെ 10ന് പ്രകാശനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group