കോട്ടയം ജനറൽ ഹോസ്പിറ്റലിൽ സദ്ഭരണദിനത്തോടനുബന്ധിച്ച് സേവാദിനം ആചരിച്ചു -ബിജെപി

കോട്ടയം ജനറൽ ഹോസ്പിറ്റലിൽ സദ്ഭരണദിനത്തോടനുബന്ധിച്ച് സേവാദിനം ആചരിച്ചു -ബിജെപി

 

സ്വന്തം ലേഖകൻ

കോട്ടയം: ഡിസംബർ 25 മുൻ പ്രധാനമന്ത്രി സ്വർഗ്ഗീയ അടൽ ബിഹാരി വാജ്‌പേയ് യുടെ ജൻമദിനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി.

കഴിഞ്ഞകാലങ്ങളിൽ സ്വ: അടൽ ജി ചെയ്തുവെച്ച പല ജനോപകാരപ്രദമായ പല പദ്ധതികളും ഇന്ന് നരേന്ദ്ര മോദിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും, അന്ന് നേടിയെടുക്കാൻ സാധിക്കാതെപ്പോയ പല കാര്യങ്ങളും ഇന്ന് സാധിക്കുമ്പോൾ അദ്ധേഹത്തിന്റെ വേർപ്പാട് ഇന്ന് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സേവാദിനം ഉത്ഘാടനം ചെയ്തുക്കൊണ്ട് സംസ്ഥാന സമിതി അംഗം റ്റി.എൻ ഹരികുമാർ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ മഹിളാമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് റീബാ വർക്കി, നിയോജക മണ്ഡലം വൈ. പ്രസിഡന്റ് രാജേഷ് ചെറിയമഠം, യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ,ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ഗീരീഷ് വടവാതൂർ, ഹരി കിഴക്കേക്കുറ്റ്, റ്റി.റ്റി സന്തോഷ്, സി.കെ സുമേഷ് തുടങ്ങിയവർ സംസാരിച്ചു