കോട്ടയം സെഷൻസ് കോടതിയിൽ നിന്ന് വിധി പറയുന്നതിനിടെ പ്രതി ഓടി രക്ഷപെട്ടു; എരുമേലി മുക്കൂട്ടുതറയിൽ വ്യാപാരിയെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതിയാണ് രക്ഷപെട്ടത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

എരുമേലി: മുക്കൂട്ടുതറയിൽ വ്യാപാരിയെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ കോടതി വിധി പറയുന്നതിനിടെ പ്രതി ഇറങ്ങി ഓടി.കോട്ടയം സെക്ഷൻ കോടതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

video
play-sharp-fill

എഫ് ബി പോസ്റ്റിന്റെ പേരിലായിരുന്നു വ്യാപാരിയെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.

നാല് വർഷത്തെ കോടതി വിചാരണ നടപടികൾക്ക് ശേഷം ഇന്നലെയാണ് കേസിൽ വിധി ഉണ്ടായത്. കേസിലെ മൂന്നു പ്രതികളും ജാമ്യത്തിലായിരുന്നു. ഇന്നലെ കോടതിയിലെത്തുകയും വിധി കേട്ടയുടനെ പ്രതികളിലൊരാൾ ഇറങ്ങി ഓടുകയായിരുന്നു. അഞ്ച് വർഷം തടവും – 10000 രൂപ പിഴയുമായിരുന്നു കേസിൽ വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധി പറഞ്ഞ് തുടർ നടപടികൾ സ്വീകരിക്കുന്നതിനിടെയായിരുന്നു പ്രതി ഇറങ്ങി ഓടിയത്.പ്രതിക്കായി എരുമേലി പോലീസ് തെരച്ചിൽ
ശക്തമാക്കിയിരിക്കുകയാണ്.