കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം; റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശമെന്ന് മന്ത്രി വി എൻ വാസവൻ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം; റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശമെന്ന് മന്ത്രി വി എൻ വാസവൻ

 

കോട്ടയം: ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുന്നുവെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജില്ലയിൽ മഴക്കെടുതിയിൽ 2 മരണം സംഭവിച്ചു. മഴക്കെടുതിയിൽ നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി വി എൻ വാസവൻ.കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്നും മലവെള്ളപ്പാച്ചിലിൽ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങൾ അപ്പപ്പോൾ മാറ്റാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകുമെന്നും അ‌ദ്ദേഹം പറഞ്ഞു.

കണക്കെടുക്കാൻ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകും.വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയെന്നും അ‌ദ്ദേഹം വ്യക്തമാക്കി.റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ വേണ്ടി വരുന്ന രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാൻ ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഈരാറ്റുപേട്ടയിലെത്തിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം പ്രസിദ്ധപ്പെടുത്തി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിലും മൂന്നാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

നാലാം തീയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും അ‌ഞ്ചാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ആറാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചത്.