സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്കാണ് രോഗം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്കാണ് രോഗം

Spread the love

 

മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 30 കാരനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. ഇയാൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറത്തെ രണ്ടാമത്തെ കേസാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.

നേരത്തെ മലപ്പുറം സ്വദേശിയായ ഒരു യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ കൊല്ലം സ്വദേശിക്കാണ് ആദ്യം രോഗബാധ കണ്ടെത്തുന്നത്. തുടർന്ന് കണ്ണൂരിലും മലപ്പുറത്തും രോഗബാധ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാമതായിട്ടാണ് തൃശൂരിലെ യുവാവിന് കുരങ്ങുപനി കണ്ടെത്തുന്നത്. 22 കാരനായ ഈ യുവാവ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിലാണ്. രാജ്യത്തെ ആദ്യ മങ്കി പോക്സ് രോ​ഗിയായ കൊല്ലം സ്വദേശി കഴിഞ്ഞദിവസം രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയിരുന്നു.