മഴക്കെടുതി: കോട്ടയം ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം

മഴക്കെടുതി: കോട്ടയം ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം

സ്വന്തം ലേഖിക

കോട്ടയം: മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു.

ജൂലൈ 31 മുതൽ ഇന്നലെ(ഓഗസ്റ്റ് 5) വരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം, 47 വീടുകൾ ഭാഗികമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശ്ശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്കു നാശനഷ്ടം നേരിട്ടു.