video
play-sharp-fill
കോട്ടയം പുളിമൂട് ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; കാരാപ്പുഴ സ്വദേശിയായ യുവാവിന് പരിക്ക്; കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കോട്ടയം പുളിമൂട് ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; കാരാപ്പുഴ സ്വദേശിയായ യുവാവിന് പരിക്ക്; കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

സ്വന്തം ലേഖകൻ

കോട്ടയം: പുളിമൂട് ജംഗ്ഷനിൽ റോഡ് അറ്റകുറ്റ പണിയുടെ ഭാഗമായി റോഡിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്.

ഇവിടെ മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല. കയർ കഴുത്തിൽ കുരുങ്ങിയ ജിഷ്ണു റോഡിലേയ്ക്കു മറിഞ്ഞ് വീണു. ജിഷ്ണുവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യിലും, കാലിലും പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ജിഷ്ണു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.