ഭക്ഷണം കഴിച്ചതിനുശേഷം ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ; ഭക്ഷണത്തിൽ സോപ്പ് ലായനി കലർത്തിയെതെന്ന് കണ്ടെത്തൽ; അന്വേഷണം ചെന്നെത്തിയത് സ്ഥാപനത്തിലെ താമസക്കാരായ പോക്സോ കേസിലെ പ്രതികളായ കുട്ടികളിൽ; സംഭവം കോട്ടയത്ത്

ഭക്ഷണം കഴിച്ചതിനുശേഷം ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ; ഭക്ഷണത്തിൽ സോപ്പ് ലായനി കലർത്തിയെതെന്ന് കണ്ടെത്തൽ; അന്വേഷണം ചെന്നെത്തിയത് സ്ഥാപനത്തിലെ താമസക്കാരായ പോക്സോ കേസിലെ പ്രതികളായ കുട്ടികളിൽ; സംഭവം കോട്ടയത്ത്

സ്വന്തം ലേഖകൻ
കോ​​ട്ട​​യം: ഭക്ഷണം കഴിച്ചതിനുശേഷം ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ. ആശുപത്രിയിലെത്തിച്ചപ്പോൾ ഭക്ഷണത്തിൽ സോപ്പ് ലായനി കലർത്തിയെതെന്ന് കണ്ടെത്തൽ. അന്വേഷണം ചെന്നെത്തിയത് സ്ഥാപനത്തിലെ താമസക്കാരായ പോക്സോ കേസിലെ പ്രതികളായ കുട്ടികളിൽ.

ജി​​ല്ല​​യി​​ലെ ഒ​​രു സ്ഥാ​​പ​​ന​​ത്തി​​ല്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.

പോ​​ക്സോ കേ​​സി​​ലെ പ്ര​​തി​​ക​​ളാ​​യ കു​​ട്ടി​​ക​​ള്‍ താ​​മ​​സി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലെ മൂ​​ന്നു വ​​നി​​ത ജീ​​വ​​ന​​ക്കാ​​രെ ശാ​​രി​​രീ​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ളെത്തുടർന്ന് കോട്ടയം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​​ട​​ര്‍​​ന്നു ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു കു​​ട്ടി​​ക​​ള്‍ ഇ​​വ​​ര്‍​​ക്കു ഭ​​ക്ഷ​​ണ​​ത്തി​​ല്‍ സോ​​പ്പ് ലാ​​യ​​നി ക​​ല​​ര്‍​​ത്തി ന​​ല്‍​കി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. സം​​ഭ​​വ​​ത്തി​​ല്‍ കേ​​സെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.