കോട്ടയത്തെ നടുക്കിയ പഴയിടം ഇരട്ട കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്തി; ശിക്ഷാവിധി മാർച്ച് 22 ന്
സ്വന്തം ലേഖകൻ
കോട്ടയം: പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശി കുറ്റക്കാരനെന്നു കോടതി വിധി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22 ന് പ്രഖ്യാപിക്കും.
2013 ഓഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ പിതൃസഹോദരിയായ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻ നായരെയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനായിട്ടാണ് ഇരുവരെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ പ്രതി റിമാൻഡിൽ ഇരിക്കെ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറുകയായിരുന്നു.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതി അരുൺ ശശി കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെ ജിതേഷ് കോടതിയിൽ ഹാജരായി.