
സ്വന്തം ലേഖകൻ
കോട്ടയം: ഭരണ സമിതിയിലേക്കുളള തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കേ കോട്ടയം പാലാ വലവൂര്‍ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമാക്കി നിക്ഷേപകര്‍.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്ക്, നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്കിന്റെ അന്തിനാട് ശാഖ ഉപരോധിച്ചു. വായ്പാ കുടിശിക വരുത്തിയ ഇടത് ഭരണ സമിതി അംഗങ്ങളെ നിയമവിരുദ്ധമായി വീണ്ടും മല്‍സരിക്കാന്‍ അനുവദിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിക്ഷേപം തിരികെ കിട്ടാനാണ് ബാങ്കിനു മുന്നില്‍ ഇവരെല്ലാം ഇങ്ങനെ കുത്തിയിരിക്കുന്നത്. പല ആവശ്യങ്ങള്‍ക്കായി പണം സ്വരുക്കൂട്ടി ബാങ്കിലിട്ട മനുഷ്യര്‍. പണം തിരികെ ചോദിച്ചാല്‍ ചില്ലറ തുകകള്‍ മാത്രം നല്കി കൈ മലര്‍ത്തുകയാണ് ഭരണ സമിതിയെന്നും ആരോപണമുയര്‍ന്നു.
ഭരണ സമിതി അംഗങ്ങളും ഇഷ്ടക്കാര്‍ തന്നെ കോടികളുടെ വായ്പ കുടിശിക വരുത്തിയെന്ന ആരോപണം ഇവിടെയും ശക്തം. കുടിശിക നില നില്‍ക്കെ തന്നെ വീഴ്ച വരുത്തിയവര്‍ ഭരണ സമിതിയിലേക്ക് വീണ്ടും മല്‍സരിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദവുമുയര്‍ന്നു.
വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഭരിക്കുന്ന ബാങ്കാണ്. പ്രസിഡന്റ് ഫിലിപ്പ് കുഴികുളം കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. നവംബര്‍ 5 ന് നടക്കാനിരിക്കുന്ന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്ന വിശദീകരണമാണ് ഭരണ സമിതിയും പ്രസിഡന്റും ഉയര്‍ത്തുന്നത്.



