കിവീസിന് ടോസ്; ഇന്ത്യയെ മറികടക്കാന്‍ ന്യൂസിലന്‍ഡ്, വിജയം തുടരാന്‍ ഓസീസ്; ഇരുടീമിലും മാറ്റം; ജിമ്മി നീഷവും ട്രാവിസ് ഹെഡും തിരിച്ചെത്തി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സേറ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

 

ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. മാര്‍ക് ചാപ്മാന് പകരം ഓള്‍റൗണ്ടര്‍ ജിമ്മി നീഷം ടീമിലെത്തി. ഓസീസും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഓള്‍റൗണ്ടല്‍ കാമറൂണ്‍ ഗ്രീനിന് പകരം ട്രാവിസ് ഹെഡിനെ തിരിച്ചുവിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയേറ്റ പരിക്കില്‍ മോചിതനായിട്ടാണ് ഹെഡ് തിരിച്ചെത്തുന്നത്. താരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇത്രയും മത്സരങ്ങളില്‍ ഓപ്പണറായിരുന്ന മിച്ചല്‍ മാര്‍ഷ് മൂന്നാമതായി കളിക്കും. മൂന്ന് പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായിട്ടാണ് ഇരു ടീമുകളും കളിക്കുന്നത്.

അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ മൂന്നാമതും മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമാണ്.

ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയെ മറികടന്ന് രണ്ടാമതെത്തും. വലിയ മാര്‍ജിനില്‍ ഓസ്‌ട്രേലിയ ജയിക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തും.