കോട്ടയം പാലായിൽ ഹോട്ടൽ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ പണവുമായി ഹോട്ടലുടമ മുങ്ങി; ശമ്പളത്തിനു പുറമേ ഒരാഴ്ചക്കുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞ് നാല്പതിനായിരം രൂപ കടമായി വാങ്ങി; ജീവനക്കാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

കോട്ടയം: പാലായിൽ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ പണവുമായി ഹോട്ടലുടമ മുങ്ങിയതായി പരാതി. ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവ, അജയ് എന്നിവ‍‍ർക്കാണ് പണം നഷ്ടമായത്. പൂവണിയ്ക്ക് സമീപത്തെ ഹോട്ടലിലായിരുന്നു ഇരുവരും ജോലിചെയ്തിരുന്നത്. ഉടമയായ സുനിലെനെതിരെയാണ് ജീവനക്കാർ പരാതിയുമായി എത്തിയത്.

ശമ്പളമായി കിട്ടാനുള്ള 30000 രൂപയ്ക്ക് പുറമേ നാല്പതിനായിരം രൂപ കടമായി വാങ്ങിയാണ് സുനിൽ സ്ഥലം വിട്ടതെന്ന് തൊഴിലാളികൾ പൊലീസിൽ പറഞ്ഞു. സാമ്പത്തിക പ്രതി സന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സുനിൽ ജൂലൈ 30നാണ് ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ ഉണ്ടായിരുന്ന 30,000 രൂപ സുനിൽ വാങ്ങിയത്. അജയുടെ കയ്യിൽ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. ഒരാഴ്ചക്കുള്ളിൽ തിരികെ നൽകാമെന്നും പറഞ്ഞാണ് സുനിൽ പണം കടം വാങ്ങിയത്.

പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് കടയും വാടക വീടുമൊഴിഞ്ഞ് സുനിൽ പോയതായും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കുന്നില്ലയെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്. കടം വാങ്ങിയതു കൂടാതെ 30,000 രൂപയോളം ശമ്പളമായും ലഭിക്കാനുണ്ടെന്ന് ഇരുവരും പറ‍ഞ്ഞു. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ മുണ്ടക്കയത്തെ മറ്റൊരു ഹോട്ടലിൽ ജോലി ചെയ്യുകയാണ് ബറുവയും അജയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group