play-sharp-fill
കാൽക്കോടി രൂപ മുടക്കി കെട്ടിടം വാങ്ങാൻ ഈ കോൺഗ്രസ് നേതാവിന്റെ വരുമാനം എന്താണ്..! കോൺഗ്രസ് നേതാവ് ജെ ജി പാലക്കലോടിയുടെ ആസ്ഥി കണ്ട് അന്തംവിട്ട് കോൺഗ്രസ് നേതാക്കൾ

കാൽക്കോടി രൂപ മുടക്കി കെട്ടിടം വാങ്ങാൻ ഈ കോൺഗ്രസ് നേതാവിന്റെ വരുമാനം എന്താണ്..! കോൺഗ്രസ് നേതാവ് ജെ ജി പാലക്കലോടിയുടെ ആസ്ഥി കണ്ട് അന്തംവിട്ട് കോൺഗ്രസ് നേതാക്കൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാൽക്കോടി രൂപ മുടക്കി കോട്ടയം നഗരമധ്യത്തിൽ ഒരു കെട്ടിടം വാടകയ്ക്ക് എടുക്കാൻ ഒരു കോൺഗ്രസ് നേതാവിന്റെ ആസ്ഥി എന്താണ്..! ഓർമ്മ വച്ച നാൾ മുതൽ രാഷ്ട്രീയം മാത്രം കൈമുതലാക്കിയ, സ്വന്തമായി മറ്റൊരു ജോലിയും ഇല്ലാത്ത കെ.പി.സി.സി ഭാരവാഹിയായിരുന്ന കോൺഗ്രസ് നേതാവ് ജെജി പാലക്കലോടിയ്‌ക്കെതിരെയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ഉയരുന്നത്.

കാൽക്കോടി രൂപ മുടക്കി കോട്ടയം നഗരമധ്യത്തിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടം ജെജി പാലക്കലോടി ലേലത്തിൽ പിടിച്ചു എന്ന വാർത്ത് തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്തു വിട്ടത്. കോട്ടയം നഗരത്തിൽ ഇത്രയും വലിയ തുക മുടക്കി  മുറി ലേലം കൊള്ളാനുള്ള ആസ്ഥി ജെ ജി പാലയ്ക്കലോടിയ്ക്കുണ്ടോ എന്ന സംശയമാണ് കോട്ടയം നഗരത്തിലെ കോൺഗ്രസ് നേതാക്കൾ തന്നെ ഉയർത്തുന്നത്. ഇതിനിടെയാണ്  26 .5 ലക്ഷം രൂപ ഒറ്റയടിയ്ക്കു കെട്ടി വച്ച് ജെജി രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെയും ജെ ജി എന്തെങ്കിലും ജോലി ചെയ്തതയോ, സ്ഥിരവരുമാനമുള്ളതായോ തങ്ങൾക്ക് അറിയില്ലെന്ന് കോട്ടയത്തെ സീനിയർ കോൺഗ്രസ് നേതാക്കൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇയാളുടെ വരുമാന സ്രോതസ് എന്താണ് എന്നു തങ്ങൾക്കു വ്യക്തതയില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം മാത്രം തൊഴിലായി കൊണ്ടു നടക്കുന്ന ജെ ജി പാലയ്ക്കലോടിയ്ക്ക് എങ്ങനെയാണ് ഒരു രാത്രി കൊണ്ട് 26.5 ലക്ഷം രൂപ നഗരസഭയിൽ കെട്ടി വച്ച് ഊട്ടി ലോഡ്ജ് കെട്ടിടത്തിലെ മുറി വാടകയ്ക്കു എടുത്തതെന്നതാണ് അത്ഭുതമായി തുടരുന്നത്.

ഇത് തന്നെയാണ് യാതൊരു വിധ ജനകീയ ഓഡിറ്റിംങിനും വിധേയരാകേണ്ടാത്ത പ്രാദേശിക നേതാക്കളുടെ വിജയവും. കോൺഗ്രസ് ആണെങ്കിലും സിപിഎം ആണെങ്കിലും, ബി ജെ പി ആണെങ്കിലും, ഒരു പറ്റം പ്രാദേശിക നേതാക്കൾ പണം വാരിക്കൂട്ടുകയാണ്. രാഷ്ട്രീയമായി യാതൊരു വിധ ജോലിയും ചെയ്യാതെ ഇടനില അടക്കമുള്ള കാര്യങ്ങളിലൂടെയാണ് ഇവർ പണം വാരുന്നത്. ഇതേപ്പറ്റി വരും ദിവസങ്ങളിൽ.

തുടരും