ആ ഒരാൾ പാർട്ടിയായി മാറും..! ചുവപ്പ് കൊടിയും ഒറ്റയാൾ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ വൈറൽ; ബി.ജെ.പി സമരത്തിനു മുന്നിൽ നെഞ്ചു വിരിച്ചു വിട്ട പാർട്ടിക്കാരനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ ഒരാൾ പാർട്ടിയായി മാറും..! ചുവപ്പ് കൊടിയും ഒറ്റയാൾ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ വൈറൽ; ബി.ജെ.പി സമരത്തിനു മുന്നിൽ നെഞ്ചു വിരിച്ചു വിട്ട പാർട്ടിക്കാരനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആ ഒരാൾ പാർട്ടിയായി മാറും..! സോഷ്യൽ മീഡിയയെ പ്രകടമ്പനം കൊള്ളിക്കുന്നത് ഇന്ന് ഒരു ഒറ്റയാൾ പ്രതിഷേധമാണ്. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ഖുറാൻ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ ബി.ജെ.പി പ്രവർത്തകർക്ക് മുന്നിലായി ഒറ്റയാൾ പ്രതിഷേധവുമായി നിന്ന സിപിഎമ്മുകാരനാണ് ആ ഒരാൾ. എറണാകുളത്താണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി നേതാവ് സി.ജി രാജഗോപാൽ നയിക്കുന്ന പ്രതിഷേധ മാർച്ചിന് മുൻപിലായാണ് സി.പി.എമ്മുകാരൻ, കൈയിൽ പാർട്ടി ചിഹ്നം ആലേഖനം ചെയ്ത ചുവന്ന കൊടിയുമായി ‘പ്രതിഷേധ മാർച്ചിനെതിരെയുള്ള തന്റെ പ്രതിഷേധം’ അറിയിച്ചത്.

ബി.ജെ.പിക്കാർക്ക് മുൻപിൽ, ഇരുകൈകളും കൊണ്ട് കൊടി ഉയർത്തിപ്പിടിച്ച ഇദ്ദേഹം, വലതുകൈ മുകളിലേക്കുയർത്തി, മുഷ്ടി ചുരുട്ടി, മുദ്രാവാക്യം വിളിക്കുന്ന തരത്തിൽ അംഗവിക്ഷേപം നടത്തുകയും ചെയ്തിരുന്നു.

മഴ തകർത്ത് പെയ്യുന്ന സമയത്ത് പ്രതിഷേധവുമായി റോഡിന് നടുവിലേക്കെത്തിയ സി.പി.എമ്മുകാരനെ പെട്ടെന്നുതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരൻ പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.