
കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് അവഗണന ; കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് എൻ.സി.പി (എസ്)
കോട്ടയം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ എൻ.സി.പി (എസ്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു.
ബി ജയകുമാർ, കാണക്കാരി അരവിന്ദാക്ഷൻ എസ് ഡി സുരേഷ് ബാബു, സാബു മുരിക്കവേലി, പി.കെ ആനന്ദക്കുട്ടൻ, നിബു ഏബ്രാഹാം, ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാലാ, ഷിബു നാട്ടകം, ഉണ്ണിരാജ് പൂഞ്ഞാർ, പി.എസ് ദീപു, രാഖി സക്കറിയ, രാജേഷ് വട്ടക്കൻ, രാധാകൃഷ്‌ണൻ ഓണംപള്ളി, അഡ്വ. ജോസ് ചെങ്ങഴത്ത്, വിനീത് കുന്നംപള്ളി എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0