
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷികം കളർ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് പി .എം. തോമസ് അധ്യക്ഷത വഹിച്ചു . യോഗം ഉദ്ഘാടനം . എ. കെ .എൻ. പണിക്കർ KVVES ജനറൽ സെക്രട്ടറി നിർവഹിച്ചു. യോഗത്തിൽ എബി.C. കുര്യൻ താലൂക്ക് ട്രഷർ ആശംസകൾ നേർന്നു. റിപ്പോർട്ട് ആർ. രൻജീവും, കണക്ക് മാത്യു വർക്കിയും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എം തോമസ്( പ്രസിഡന്റ്), ആർ. രഞ്ജീവ്( ജനറൽ സെക്രട്ടറി), മാത്യു വർക്കി(ട്രെഷറർ), ദീപു സൈമൺ (വൈസ് പ്രസിഡന്റ്), രാജേന്ദ്ര പ്രസാദ്( വൈസ് പ്രസിഡന്റ്), അജിത് രാമചന്ദ്രൻ ദർശന മാർബിൾസ് ആൻഡ് എ. ആർ. കെ സെറാമിക്സ്( സെക്രട്ടറി), ജോജോ ജോസഫ്( സെക്രട്ടറി) സന്ദീപ് കുമാർ, ലിനോ സി കൂര്യൻ, സെവി നെടുംചിറ, പൊന്നപ്പ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, ആർ.രഞ്ജീവ്, പി. എം തോമസ് എന്നിവർ ഡിസി മെമ്പേഴ്സായും തിരഞ്ഞെടുക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group