കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖിക
കോട്ടയം : കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെ യോഗം അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്നു . ജനറൽ സെക്രട്ടറി ഹാജി എം.കെ.ഖാദറിൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം സംഘടിപ്പിച്ചത് .

video
play-sharp-fill

അസോസിയേഷൻ ട്രഷർ സി.എ.ജോൺ, വൈസ് പ്രസിഡൻറുമാരായ എ.കെ.എൻ.പണിക്കർ, ഫിലിപ്പ് മാത്യു തരകൻ, സെക്രട്ടറി സുരേഷ് ബൃന്ദാവൻ, യൂത്ത് വിംഗ് ജില്ലാ ട്രഷർ ജിൻ്റു കുര്യൻ എന്നിവർ പ്രസംഗിച്ചു.

യൂത്ത് വിംഗ് ഭാരവാഹികളായി അരുൺ മർക്കോസ് (പ്രസിഡൻ്റ്), പി.എച്ച്.മുഹമ്മദ് ഷഫീക്ക് (വൈസ് പ്രസിഡൻ്റ്), ഹാഫീസ് ബിൻ അഹമ്മദ് കബീർ (ജനറൽ സെക്രട്ടറി) , മനു എബ്രഹാം മാത്യു (ട്രഷർ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിഹാബുദ്ദീൻ.റ്റി.എച്ച് (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും, മിജോ ജോസ്, ഷുക്കൂർ.വി.എച്ച് വിനായക്.പി.ജി, വിപിൻ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. യോഗത്തിൽ അരുൺ മർക്കോസ് സ്വാഗതവും, ഹാഫിസ് ബിൻ അഹമ്മദ് കബീർ കൃതഞ്ജതയും രേഖപ്പെടുത്തി