ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും പിന്നാലെ പഞ്ചായത്തുകൾ തമ്മിലുള്ള തർക്കം: പെരുമഴയ്‌ക്കൊപ്പമുള്ള ദുരിതക്കയത്തിൽ കുടുങ്ങി രണ്ടു കുടുംബങ്ങൾ; എം എൽ എ യും, എം പി യും അടക്കമുള്ളവർ തിരിഞ്ഞ് നോക്കുന്നില്ല; ഏന്തയാർ മുക്കുളത്തെ കുടുംബങ്ങൾ അധികൃതരുടെ കനിവ് തേടുന്നു

ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും പിന്നാലെ പഞ്ചായത്തുകൾ തമ്മിലുള്ള തർക്കം: പെരുമഴയ്‌ക്കൊപ്പമുള്ള ദുരിതക്കയത്തിൽ കുടുങ്ങി രണ്ടു കുടുംബങ്ങൾ; എം എൽ എ യും, എം പി യും അടക്കമുള്ളവർ തിരിഞ്ഞ് നോക്കുന്നില്ല; ഏന്തയാർ മുക്കുളത്തെ കുടുംബങ്ങൾ അധികൃതരുടെ കനിവ് തേടുന്നു

Spread the love

 അമ്പിളി ഏന്തയാർ

മുണ്ടക്കയം: രണ്ടു പഞ്ചായത്തുകളും, രണ്ടു ജില്ലകളും തമ്മിൽ തല്ലുകയും, പരസ്പരം പഴിചാരുകയും ചെയ്യുമ്പോൾ ഒറ്റപ്പെടുകയും തകരുകയും ചെയ്യുന്നത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്. ഒരു നാട് മുഴുവൻ പെരുവെള്ളത്തിൽ ഒലിച്ചു പോയ ഏന്തയാർ മുക്കുളത്താണ് ഈ രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ടത്.

രണ്ടു ജില്ലകളിലെ രണ്ടു പഞ്ചായത്തുകൾ തമ്മിലുള്ള പോരിനെ തുടർന്നാണ് ഈ കുടുംബങ്ങൾക്കു യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായത്. രണ്ടു മാസം മുൻപ് ഉണ്ടായ ഉരുൾപ്പൊട്ടലിലാണ് ഈ കുടുംബങ്ങളുടെ ജീവിതം തന്നെ കൈവിട്ടു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏന്തയാർ – മുക്കുളം പ്രദേശത്താണ് കഴിഞ്ഞ രണ്ടു മാസം മുൻപ് വലിയ ഉരുൾ പൊട്ടലും, മലവെള്ളപാച്ചിലുമുണ്ടായത്. മണ്ണും പാറയും മലകളും ഇടിഞ്ഞ് ഒഴുകിയെത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് ലൈവ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിനു ശേഷവും അധികൃതർ ആരും തന്നെ പ്രദേശത്തെ പാറകളും കല്ലും നീക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഈ പ്രദേശത്ത് രണ്ട് കുടുംബങ്ങൾ പൂർണ്ണമായും  ഒറ്റപ്പെട്ട സ്ഥിതിയിലായത്.

കഴിഞ്ഞ രണ്ടു മാസം മുൻപുണ്ടായ ഉരുൾ പൊട്ടലിനു ശേഷം നാട്ടിലേയ്ക്ക് വരാൻ സാധിക്കാതെ ആറിന് അക്കരെ അകപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് ഇന്ന് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ആറിന് രണ്ടു വശവും രണ്ടു പഞ്ചായത്തുകളാണ്. കൊക്കയാറും കൂട്ടിക്കലും. രണ്ടുകൂട്ടരും തമ്മിൽ ഇതിനെ ചൊല്ലിയുള്ള വാക്പോര് തുടരുമ്പോൾ അവശേഷിക്കുന്നത് രണ്ട് കുടുംബങ്ങളുടെ ദുരിത മുഖം മാത്രം.

എം.പിയും എം.എൽ.എയും എല്ലാവരും സ്ഥലം സന്ദർശിച്ചു വാഗ്ദാനങ്ങൾ നൽകി തിരിച്ചുപോയി. പക്ഷെ ഈ കുടുംബങ്ങളുടെ അവസ്ഥ ഇപ്പോഴും ദുരിതം മാത്രം. ഇവരുടെ ദുരിതം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ  ആവശ്യം.